News

ഉറങ്ങികിടന്ന ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ചു: സംഭവം കാവാലത്ത്, പ്രതി അറസ്റ്റില്‍

29 July 2023 , 7:06 PM

 

ആലപ്പുഴ:  കുടുംബ വഴക്കിനെത്തുടര്‍ന്ന് ഉറങ്ങികിടന്ന ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ച് ഗുരുതര പരുക്കേല്‍പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. സംഭവം ആലപ്പുഴ കാവാലത്ത്.
ഇന്ന് വെളുപ്പിന് 1.30 മണിക്ക്  ബെഡ്‌റൂമില്‍ കട്ടിലില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ഭാര്യയുടെ തലക്ക്  ചുറ്റികകൊണ്ട് അടിച്ച പ്രതിയായ കാവാലം വില്ലേജില്‍ 7- വാര്‍ഡില്‍ നാരായണക്കല്ല് ദേശത്ത് ചെമ്പകശ്ശേരി വീട്ടില്‍ മോഹനന്‍ മകന്‍ മനു സി എം(34)-നെ കൈനടി പോലീസ് അറസ്റ്റുചെയ്തത്. തലക്ക് ഗുരുതരമായി പരിക്കേറ്റ പ്രതിയുടെ ഭാര്യ ശാനു പ്രിയയെ(30) കോട്ടയം മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്. കൈനടി പോലീസ് സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ . ആര്‍ രാജീവിന്റെ നേത്യത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ജോയി എ ജെ, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പ്രലോഷ് കുമാര്‍, രാഹുല്‍ രാജന്‍, ജയേഷ്, ശ്രീരാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്സ് ചെയ്തത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

MANU