News

മകന്‍റെ വിശപ്പടക്കാൻ കടം ചോദിച്ചത് 500 രൂപ, അക്കൗണ്ടിലെത്തിയത് 51 ലക്ഷം..!

19 December 2022 , 12:40 PM

 

പട്ടിണി കിടന്ന കുടുംബത്തെ ഞെട്ടിച്ച് ദിവസങ്ങൾക്കുള്ളിൽ അക്കൗണ്ടിലെത്തിയത് 51 ലക്ഷം..!

പാലക്കാട്: 5 മാസം മുമ്പാണ് സുഭദ്രയുടെ ഭർത്താവ് മരിച്ചത്, അതോടെ ജീവിതം തീർത്തും ദുരിതത്തിലായി. നിത്യവൃത്തിക്ക് വകയില്ലാതായതോടെ ജീവിതം തന്നെ വഴിമുട്ടി. അതോടെയാണ് മറ്റു രണ്ട് മക്കളെ രോഗിയായ മകന് കാവലിരുത്തിയാണ് സുഭദ്ര കൂലിപ്പണിയ്ക്ക് പോവുക. എന്നാൽ അതും മുടങ്ങിയതോടെ കുടുംബം മുഴുപ്പട്ടിണിയിലായി ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ വന്നതോടെ മകന്‍റെ അധ്യാപികയോട് 500 രൂപ കടം ചോദിക്കുകയായിരുന്നു.

എന്നാൽ  സുഭദ്രയുടെ ബാങ്ക് അക്കൗണ്ടിൽ ദിവസങ്ങൾക്കകം എത്തിയത് 51 ലക്ഷം രൂപയാണ്. പാലക്കാട് കൂറ്റനാട് സ്വദേശിനിയാണ്  സുഭദ്ര. ഇവരുടെ ദുരിത കഥ വിവരിച്ച് അധ്യാപികയിട്ട ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായതാണ് സഹായ പ്രവാഹത്തിന് കാരണമായത്. ഏതായാലും സുഭദ്രയ്ക്കും കുട്ടികൾക്കും ഇനി പട്ടിണിയില്ലാതെ ജീവിയ്ക്കാം.