News

ക്ഷേത്രത്തിന് കേടുപാട് വരുത്തി; ഇന്ന് ഹർത്താൽ

24 January 2023 , 11:44 AM

 

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ ഇന്ന് ഹർത്താൽ . കൊടുങ്ങല്ലൂർ ക്ഷേത്രാങ്കണത്തിലെ മൂലസ്ഥാന ക്ഷേത്രം തകർത്ത നിലയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് ഹർത്താൽ. കൊടുങ്ങല്ലൂരിലെ ഹൈന്ദവ സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകീട്ട് ആ വരെയാണ് ഹർത്താൽ. കൊടുങ്ങല്ലൂർ താലപ്പൊലി ആരംഭിക്കുന്ന മൂലസ്ഥാന ക്ഷേത്രത്തിന്റെ വാതിൽത്തകർത്ത്, ഉള്ളിലെ വിഗ്രഹവും മറ്റും നശിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്.. ക്ഷേത്രത്തിൽ ഇതിനു മുമ്പും ഇത്തരത്തിൽ അധിക്രമങ്ങൾ പതിവാണെന്നും, ക്ഷേത്രാങ്കണത്തിൽ സംരക്ഷണമൊരുക്കുന്നതിൽ ദേവസ്വം പരാജയപ്പെട്ടിരിയ്ക്കു കയാണെന്നും ഹിന്ദു ഐക്യവേദി നേതാക്കൾ കുറ്റപ്പെടുത്തി.  കൊടുങ്ങല്ലൂർ പ്രധാന ശ്രീകോവിലിന്റെ തെക്കേ ഭാഗത്താണ് മൂലസ്ഥാനം ഉളളത്.  അതാണ് രാവിലെ തകർത്ത നിലയിൽ കാണപ്പെട്ടത്.  സംഭവമറിഞ്ഞ് ക്ഷേത്രത്തിൽ ഭക്തർ തടിച്ചു കൂടി. ഉടൻ ദേവസ്വം അധികൃതരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഭ്രാന്തനെന്നു തോന്നിയ്ക്കുന്ന ഒരാളേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.