education

ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ: അപേക്ഷകള്‍ നവംബര്‍ നാല് വരെ നല്‍കാം

31 October 2022 , 7:46 PM

 

തിരുവനന്തപുരം: പൊതുവിദ്യാലയ മികവുകള്‍ അവതരിപ്പിക്കുന്നതിനുള്ള ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പൊതുവിദ്യാലയങ്ങള്‍ക്ക് അവസരം. 2020 ജൂണ്‍ ഒന്ന് മുതലുള്ള സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാം. കോവിഡ് കാലത്ത് വിദ്യാലയങ്ങള്‍ എന്തൊക്കെ അക്കാദമിക ഭൗതിക പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നത് രേഖപ്പെടുത്തുകയാണ് ഹരിത വിദ്യാലയത്തിന്റെ ലക്ഷ്യം. പാഠ്യ- പാഠ്യേതര മേഖലകളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാലയങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കൈറ്റ് വിക്‌റ്റേഴ്‌സ് വഴി ഡിസംബറിലാണ് സംപ്രേഷണം ഉണ്ടാവുക. ഒന്നാം സ്ഥാനം നേടുന്ന സ്‌കൂളിന് 20 ലക്ഷം രൂപ, രണ്ടാം സ്ഥാനം 15 ലക്ഷം, മൂന്നാം സ്ഥാനം 10 ലക്ഷം, അവസാന റൗണ്ടില്‍ എത്തുന്ന സ്‌കൂളുകള്‍ക്ക് രണ്ട് ലക്ഷം എന്നിങ്ങനെയാണ് സമ്മാനം. അപേക്ഷകള്‍ നവംബര്‍ നാലിനകം www.hv.kite.kerala.gov.in ല്‍ നല്‍കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.