News

വിവാഹ വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

27 July 2023 , 10:35 AM

 

 

കോട്ടയം : വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ വൈക്കം സ്വദേശിയായ യുവാവി നെ പൊലീസ് അറസ്റ്റ് ചെയ്തു.  ചെമ്പ് മുറിഞ്ഞപുഴ ഭാഗത്ത് കൂമ്പേല്‍ വീട്ടില്‍ അജേഷ് കെആര്‍ (42)എന്നയാളെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇയാള്‍ ഭര്‍ത്താവുമായി അകന്നു കഴിയുകയാ യിരുന്ന വീട്ടമ്മയുമായി സൗഹൃദത്തില്‍ ആവുകയും തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുക യുമായിരുന്നു.

 

വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് കടുത്തുരുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യു കയായിരുന്നു.കടുത്തുരുത്തി സ്റ്റേഷന്‍ എസ്എച്ച്ഒ സജീവ് ചെറിയാന്‍, എസ്‌ഐ അരുണ്‍കുമാര്‍, വിജിമോന്‍, എഎസ്‌ ഐ ശ്രീലതാമ്മാള്‍, സിപിഒമാരായ അജേഷ്, അര്‍ജുന്‍ എന്നിവര്‍ ചേര്‍ന്നാണ്  അറസ്റ്റ് ചെയ്തത്.