News

ഗുരുവായൂരിൽ തപാൽവിളക്ക്

09 November 2022 , 12:43 PM

 

ഗുരുവായൂർ: ക്ഷേത്രത്തിൽ ചൊവ്വാഴ്ച തപാൽ ജീവനക്കാരുടെ ഏകാദശി ചുറ്റുവിളക്ക് സമ്പൂർണ നെയ്‌വിളക്കായി ആഘോഷിച്ചു. കേരള പോസ്റ്റ്‌ മാസ്റ്റർ ജനറൽ ഷൂലി ബർമൻ ആദ്യദീപം തെളിയിച്ചു. രാവിലെ കാഴ്ചശ്ശീവേലിക്ക് പഞ്ചാരിമേളം കിഴക്കൂട്ട് അനിയൻമാരാർ നയിച്ചു. രാത്രി വിളക്കെഴുന്നള്ളിപ്പിൻ്റെ മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യം മുന്നിൽ നീങ്ങി. പല്ലാവൂർ ശ്രീധരമാരാർ പ്രമാണിയായി. പതിനായിരത്തോളം നെയ്ത്തിരികൾ ജ്വലിച്ചതോടെ നാലാമത്തെ പ്രദക്ഷിണത്തിന് ഇടയ്ക്ക-നാഗസ്വരവും അഞ്ചാമത്തേതിന് മേളവും അകമ്പടിയായി. വൈകീട്ട് ഗുരുവായൂരപ്പൻ്റെ ദീപാരാധന സമയം ക്ഷേത്രത്തിൽ ദീപങ്ങൾ തെളിഞ്ഞതിനുപുറമേ, ക്ഷേത്രത്തിനു പുറത്ത് 250-ലേറെ നിലവിളക്കുകളും ജ്വലിച്ചു.