News

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരുമാനത്തിൽ റെക്കോർഡ്

28 September 2022 , 10:56 AM

 

 

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരുമാനത്തിൽ റെക്കോർഡ്. ഇത്തവണയും നിരോധിത നോട്ടുകൾക്ക് കുറവുണ്ടായില്ല.  കഴിഞ്ഞ മാസത്തെ ഭണ്ഡാരം വരവായി 6,86,88,183 രൂപ ലഭിച്ചു.  ഇതിന് പുറമെ 4.619 കിലോ 400 മില്ലിഗ്രാം സ്വർണ്ണം, 18.300 കിലോ വെള്ളി എന്നിവയും ലഭിച്ചു.  നിരോധിച്ച ആയിരം രൂപയുടെ 24 നോട്ടും 500 ൻറെ 155 നോട്ടും ഭണ്ഡാരത്തിലുണ്ടായി. സി എസ് ബി ബാങ്കിനായിരുന്നു ഇത്തവണ ഭണ്ഡാരം എണ്ണലിൻറെ ചുമതല. കഴിഞ്ഞ മെയ് മാസത്തിൽ ലഭിച്ച 6.57 കോടിയായിരുന്നു ഇതിന് മുമ്പത്തെ വലിയ തുക.