Sports

ബാറ്റിംഗ് വെടിക്കെട്ട്; ഇന്ത്യയ്ക്ക് പരമ്പര

03 October 2022 , 12:01 AM

 

ഗുഹാവത്തി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രായ ര​ണ്ടാം ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​യ്ക്ക് 16 റ​ണ്‍​സ് ജ​യം. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. ഡേ​വി​ഡ് മി​ല്ല​റു​ടെ മി​ന്നും സെ​ഞ്ചു​റി​ക്കും ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ്കോ​ർ: ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ മൂ​ന്നി​ന് 237. ദ​ക്ഷി​ണാ​ഫ്രി​ക്ക 20 ഓ​വ​റി​ൽ മൂ​ന്നി​ന് 221.ഇ​ന്ത്യ ഉ​യ​ർ​ത്തി​യ വ​ലി​യ ല​ക്ഷ്യം മു​ന്നി​ൽ ക​ണ്ട് ഇ​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് തു​ട​ക്കം പി​ഴ​ച്ചു. റ​ണ്‍​സെ​ടു​ക്കും മു​ൻ​പ് ത​ന്നെ നാ​യ​ക​ൻ ടെ​ന്പ ബാ​വു​മ​യും റി​ലീ റോ​സോ​വും പ​വ​ലി​യ​ൻ ക​യ​റി. അ​ർ​ഷ്ദീ​പ് സിം​ഗി​നാ​യി​രു​ന്നു ര​ണ്ട് വി​ക്ക​റ്റും.പി​ന്നീ​ട് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്കും ഐ​ഡ​ൻ മാ​ർ​ക്ര​വും ചേ​ർ​ന്ന് മു​ന്നോ​ട് ന​യി​ച്ചു. 19 പ​ന്തി​ൽ 33 റ​ണ്‍​സെ​ടു​ത്ത മാ​ർ​ക്ര​ത്തെ അ​ക്സ​ർ പ​ട്ടേ​ൽ വീ​ഴി​ച്ചു. പി​ന്നീ​ടാ​യി​രു​ന്നു സാ​ക്ഷാ​ൽ ഡേ​വി​ഡ് മി​ല്ല​റു​ടെ വ​ര​വ്.ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ ക​ട​ന്നാ​ക്ര​മി​ച്ച മി​ല്ല​ർ 47 പ​ന്തി​ൽ ഏ​ഴ് സി​ക്സും എ​ട്ട് ഫോ​റും ഉ​ൾ​പ്പെ​ടെ 106 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ഡി ​കോ​ക്ക് 48 പ​ന്തി​ൽ നാ​ല് സി​ക്സും മൂ​ന്ന് ഫോ​റും ഉ​ൾ​പ്പെ​ടെ 69 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. എ​ന്നാ​ൽ ഇ​രു​വ​ർ​ക്കും ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ജ​യി​പ്പി​ക്കാ​യി​ല്ല.