News

മുക്കുപണ്ടം പകരം വച്ച് അമ്മുമ്മയുടെ സ്വർണ്ണമാല മോഷ്ടിച്ച ചെറുമകൻ അറസ്റ്റിൽ

28 March 2023 , 4:49 PM

 

ആലപ്പുഴ: ഉറങ്ങിക്കിടക്കവെ അമ്മൂമ്മയുടെ സ്വർണ്ണമാല മോഷ്ടിച്ച് പകരം മുക്കുപണ്ടം അണിയിച്ച ചെറു മകൻ അറസ്റ്റിൽ .    26/1/23  തീയതി രാത്രിയിൽ വീട്ടിലെ ഹാളിൽ തറയിൽ കിടന്ന പള്ളിപ്പാട് വില്ലേജിൽ തെക്കേക്കര കിഴക്കും മുറിയിൽ കാവലാശേരി വീട്ടിൽ പൊന്നമ്മയുടെ കഴുത്തിൽ കിടന്ന മുക്കാൽ പവൻ മാലയും കാൽ പവൻ തൂക്കം വരുന്ന ലോക്കറ്റും ഉൾപ്പെടുന്ന സ്വർണമാല കളവു പോയന്നുള്ള പരാതിയിൻ മേൽ ഹരിപ്പാട് പോലീസ് കേസ് എടുത്തു അന്വേഷണം നടത്തിയതിൽ ആ വീട്ടിൽ തന്നെ താമസിച്ചു കൊണ്ടിരുന്ന പൊന്നമ്മയുടെ കൊച്ചുമകനായ പള്ളിപ്പാട്, തെക്കേക്കര കിഴകത്തിൽ ശ്രുതി ഭവനത്തിൽ, പുരുഷൻ മകൻ 26 വയസ്സുള്ള സുധീഷ്, അമ്മുമ്മ രാത്രി ഉറങ്ങുമ്പോൾ അതുപോലുള്ള ഒരു വരവ് മാല കഴുത്തിൽ കൊണ്ടിട്ടു പൊന്നമ്മയുടെ കഴുത്തിൽ കിടന്ന സ്വർണമാല എടുക്കുകയും അത് വിൽക്കുകയും ചെയ്തു എന്ന് അന്വേഷണത്തിൽ തെളിയുകയും ചെയ്തു. സുധീഷിനെ ഹരിപ്പാട് പോലീസ് 28/3/23 പള്ളിപ്പാട് ഭാഗത്തു വെച്ച് പിടികൂടി അറസ്റ്റ് ചെയ്തു. സുധീഷ് ഹരിപ്പാട് സ്റ്റേഷനിൽ നിരവധി കേസ്സുകളിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഹരിപ്പാട് ISHO ശ്യാംകുമാർ vs, SI ശ്രീകുമാർ, SI ഷൈജ, si സുജിത് TS, ASI ശ്രീകുമാർ cpo അരുൺ cpo നിഷാദ് A, cpo ഇയാസ് Cpo സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണംനടത്തി പ്രതിയെ പിടികൂടിയത്.

 

.