21 November 2022 , 12:45 AM
തൃശൂർ: കാമുകന്റെ സാമ്പത്തിക ബാദ്ധ്യത തീര്‍ക്കാന്‍ മുത്തശ്ശിയുടെ 17 പവന് സ്വര്‍ണവും എട്ട് ലക്ഷവും കവര്‍ന്ന ചെറുമകളും കാമുകനും പിടിയില്‍. പള്ളിപ്പുറം പുളിപ്പറമ്ബില്‍ സൗപര്‍ണിക (21), വെങ്ങിണിശ്ശേരി കൂട്ടാലക്കുന്ന് തലോണ്ട വീട്ടില്‍ അഭിജിത് (21), എന്നിവരെയാണ് ചേര്‍പ്പ് പൊലീസ് പിടികൂടിയത്.
കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ബാങ്കില്‍ നിന്നാണ് പുളിപ്പറമ്പിൽ ഭാസ്കരന്റെ ഭാര്യ ലീല (72) അറിയാതെ സൗപര്‍ണിക പണവും സ്വര്‍ണാഭരണങ്ങളും രണ്ട് തവണയായി തട്ടിയെടുത്തത്. ലീലയുടെ മൂത്തമകന് സുരേഷിന്റെ മകളാണ് സൗപര്‍ണിക. സുരേഷിന്റെ മരണശേഷം മാതാവ് പെണ്‍കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് അമ്മൂമ്മയാണ് വളര്‍ത്തിയത്.
ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരനായിരുന്ന ലീലയുടെ ഭര്‍ത്താവ് ഭാസ്കരന്റെ മരണശേഷം കുടുംബപെന്ഷന് സ്വകാര്യബാങ്കിലെത്തുമായിരുന്നു. ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തിരുന്നത് ബി.ബി.എക്കാരിയായ സൗപര്‍ണികയാണ്.
പണത്തോടൊപ്പം ലോക്കറിലും വീട്ടിലുമായുണ്ടായിരുന്ന സ്വര്‍ണ്ണവും സൗപര്‍ണ്ണിക തട്ടിയെടുത്ത് കാമുകന് നല്‍കുകയും പകരം റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങള്‍ വയ്ക്കുകയും ചെയ്തു. തട്ടിയെടുത്ത പണവും സ്വര്‍ണവും സൗപര്‍ണിക അഭിജിത്തിന്റെ സാമ്പത്തിക ബാദ്ധ്യത തീര്‍ക്കാനും വീട് പണി നടത്താനുമായി കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യസ്ഥാപനത്തില്‍ പണയം വച്ചു. പഠനകാലത്ത് തുടങ്ങിയ പ്രണയമാണ് ഇരുവരുടേതും.
ലീല തൃശൂരിലെ ജുവലറിയില്‍ പോയി പുതിയ കമ്മല്‍ വാങ്ങാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് ലീല ഇളയമകള്‍ ഷീബയോട് വിവരം പറഞ്ഞു. മറ്റുസ്വര്‍ണ്ണാഭരണങ്ങള്‍ പരിശോധിച്ചപ്പോള്‍ അതും മുക്കാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
28 January 2023 , 6:21 PM
28 January 2023 , 4:45 PM
28 January 2023 , 7:07 AM
27 January 2023 , 12:19 PM
Comments
RELATED STORIES
ഓൺലൈനായിട്ട് പരിശോധിക്കുന്നതിനിടെ വനിതാ ഡോക്ടറെ ലൈംഗീകാവയവം ഉയർത്തി കാണിച്ച..
31 January 2023 , 2:29 PM
അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു
31 January 2023 , 12:23 PM
ആലപ്പുഴ നഗരസഭാ ചെയർപേഴ്സനെ തടഞ്ഞ് പ്രതിഷേധം, പ്രതിരോധിച്ച് ഭരണപക്ഷം
31 January 2023 , 12:17 PM
വടക്കാഞ്ചേരി കുണ്ടന്നൂർ വെടിക്കെട്ട് പുരയിലെ അപകടം; ലൈസൻസി ശ്രീനിവാസനും സ്..
31 January 2023 , 12:04 PM
ഇ-സഞ്ജീവനി പോർട്ടലിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ..
31 January 2023 , 10:20 AM
അയല്‍വാസിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
30 January 2023 , 2:34 PM