News

പാലക്കാട് വിക്ടോറിയ കോളേജിന്റെ ഗേറ്റ് മോഷ്ടിച്ച ബിരുദ വിദ്യാര്‍ഥി അറസ്റ്റില്‍

09 February 2023 , 8:31 AM

 

 

പാലക്കാട്: വിക്ടോറിയ കോളേജിന്റെ ഗേറ്റ് മോഷ്ടിച്ച ബിരുദ വിദ്യാര്‍ഥി അറസ്റ്റില്‍. ഒരാഴ്ച മുന്‍പാണ് കോളേജിലെ ഗേറ്റ് മോഷണം പോയത്. പൊളിച്ചു മാറ്റിയ ഗേറ്റ് മെന്‍സ് ഹോസ്റ്റലിലെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തി. രാത്രിയില്‍ കോളേജിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രയ്ക്ക് തടസമുണ്ടാകാതിരിക്കാനാണ് ഇത്തരത്തില്‍ ഗേറ്റ് പൊളിച്ചതെന്നാണ് മോഴി.

കോളേജിന്റെ പ്രധാന ഗേറ്റ് വൈകീട്ട് അടയ്ക്കുന്നതാണ് പതിവ്. തുടര്‍ന്ന് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് അകത്തേക്ക് കയറാനും പുറത്തേക്കിറങ്ങാനും ചെറിയ ഗേറ്റാണ് ഉപയോഗിച്ചിരുന്നത്. ഈ ഗേറ്റായിരുന്നു മോഷണം പോയതായി ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ കോളേജ് പ്രിന്‍സിപ്പല്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.