Business

ലോക ധനികരിൽ മൂന്നാമനായി ഗൗതം അദാനി

30 August 2022 , 3:02 PM

 

മുംബൈ: ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായി ഗൗതം അദാനി. ബ്ലൂംബര്‍ഗ് ബില്യണെയര്‍ ഇന്‍ഡെക്‌സ് പട്ടികയിലാണ് അദാനി മൂന്നാം സ്ഥാനത്ത് എത്തിയത്. ലൂയിസ് വുടാന്‍ സ്ഥാപകനെ പിന്തള്ളിയാണ് അദാനി ധനികരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയത്. 137.4 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അദാനി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനും സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനും പിന്നിലാണ്.

91.9 ബില്യണ്‍ ഡോളറുമായി പതിനൊന്നാം സ്ഥാനത്താണ് മുകേഷ് അംബാനി.

ഇതാദ്യമായാണ് ഒരു ഏഷ്യക്കാരന്‍ ബ്ലൂംബര്‍ഗിന്റെ ആദ്യ മൂന്ന് പട്ടികയില്‍ ഇടം പിടിക്കുന്നത്. ജെഫ് ബെസോസിന്റെ ആസ്തി 251 ബല്യണ്‍ ഡോളറും ഇലോണ്‍ മസ്‌കിന്റേത് 153 ബില്യണ്‍ ഡോളറുമാണ്. അദാനി പോര്‍ട്ട്‌സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ് എന്നിങ്ങനെ നീളുന്നു അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍.

1988 ലാണ് സാധനങ്ങള്‍ കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനും അദാനി എന്റര്‍പ്രൈസസ് ആരംഭിക്കുന്നത്. 1994 ല്‍ മുന്ദ്ര പോര്‍ട്ടില്‍ ഹാര്‍ബര്‍ സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കമ്പനിക്ക് അനുമതി ലഭിച്ചു.ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമാണ് മുന്ദ്ര പോര്‍ട്ട്. 2009 ലാണ് അദാനി ഊര്‍ജ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. 2020 ല്‍ ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ വിമാനത്താവളമായ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 74% ഓഹരിയും അദാനി സ്വന്തമാക്കി.