06 March 2023 , 12:01 PM
തിരുവനന്തപുരം:ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളിലെ പഠനസമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ടോള്‍ ഫ്രീ ടെലിഫോണ്‍ സഹായകേന്ദ്രം 'വി ഹെല്‍പ്പ്' പ്രവര്‍ത്തനമാരംഭിച്ചു. 18004252844 എന്ന നമ്പറില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 മണി വരെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും കൗണ്‍സലിങ് സഹായം ലഭ്യമാകും.
പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും സേവനം ലഭ്യമാണ്. കൂടാതെ പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും സൗഹൃദ കോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ കൗണ്‍സലിങ് ഒരുക്കിയിട്ടുണ്ട്.
വി.എച്ച്.എസ്.സി. വിദ്യാര്‍ത്ഥികളുടെ പരീക്ഷാകാല ആശങ്കകള്‍ മാറ്റുന്നതിനും ആരോഗ്യ വൈകാരിക പ്രശ്നങ്ങള്‍ ദുരീകരിക്കുന്നതിനും വേണ്ടിയുള്ള സൗജന്യ ഹെല്‍പ്പ് ലൈന്‍ മാര്‍ച്ച് 8 മുതല്‍ ആരംഭിക്കും. 04712320323 എന്ന നമ്പറില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിളിക്കാവുന്നതാണ്.
പൊതുപരീക്ഷാ ദിവസങ്ങളില്‍ വൈകുന്നേരം 4.30 മുതല്‍ 6.30 വരെ പ്രശസ്ത സൈക്കോളജിസ്റ്റുകള്‍ ടെലി കൗണ്‍സലിങ് നടത്തും. പരീക്ഷ സംബന്ധിച്ച സംശയങ്ങള്‍ക്ക് രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെ പ്രവൃത്തി ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിളിക്കാം.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് സമാപിക്കും
29 March 2023 , 9:39 AM
ഏറ്റുമാനൂർ എൽബിഎസ് സെന്ററിൽ വിവിധ വെക്കേഷൻ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
26 March 2023 , 3:08 PM
സ്കൂൾ വാർഷികപ്പരീക്ഷ; 1 മുതൽ 9 വരേയുള്ള ക്ലാസുകളിലെ സമയത്തിൽ മാറ്റം; പരീക്..
11 March 2023 , 4:28 PM
വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കും; എസ്എസ്എല്‍സി പരീക്ഷ ഇന്നുമുതല്‍
09 March 2023 , 6:03 AM
എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് നാളെ തുടക്കം: ഇത്തവണ ഫോക്കസ് ഏരിയ ഒഴിവാക്കി
08 March 2023 , 4:12 PM
ആലപ്പുഴക്കാർക്ക് ജിം പരിശീലകനാകാം: പഠിക്കാനായി ഉടനെ അപേക്ഷിക്കുക
06 March 2023 , 7:54 AM