News

ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവര്‍ണ്ണര്‍

11 December 2022 , 3:35 PM

 

തിരുവനന്തപുരം: രാജ്ഭവനില്‍ നടക്കുന്ന ക്രിസ്മസ് വിരുന്ന് പരിപാടിയിലേക്ക് മന്ത്രിമാരെയും മുഖ്യമന്ത്രിയ്ക്കും ക്ഷണം. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് ഇവരെ ക്ഷണിച്ചത്. സര്‍ക്കാരും രാജ്ഭവനും തമ്മില്‍ തുടരുന്ന പോരിനിടെയാണിതെന്നത് ശ്രദ്ധേയമാണ്. ഈ മാസം 14 നാണ് പരിപാടി. കഴിഞ്ഞ തവണ ക്ഷണം മത മേലാധ്യക്ഷന്മാര്‍ക്ക് മാത്രമായിരുന്നു.
ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണ്ണറെ നീക്കാനുള്ള ബില്‍ നിയമസഭ പാസാക്കുന്നത് ഈ മാസം 13 നാണ്. ഇതിന് തൊട്ടടുത്ത ദിവസമാണ് രാജ്ഭവനിലെ ക്രിസ്മസ് വിരുന്ന്.