News

വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് മീഡിയ വൺ ,കൈരളി ചാനലുകളെ വിലക്കി ഗവർണർ

07 November 2022 , 9:06 AM

 

 

തിരുവനന്തപുരം: തൻ്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് മീഡിയ വൺ ,കൈരളി ചാനലുകളെ വിലക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ഗവര്‍ണര്‍ക്കെതിരെ ക്യാമ്പയിന്‍ നടത്തുന്നു എന്ന് ആരോപിച്ചാണ് 2 ചാനലുകളോട് വാർത്താ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോകാന്‍ പറഞ്ഞത്. 

മീഡിയവണ്‍, കൈരളി എന്നീ ചാനലുകളോട് സംസാരിക്കില്ലെന്നും ഇരു ചാനലിന്റെയും പ്രതിനിധികള്‍ ഇറങ്ങിപ്പോകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.രാജ്ഭവനില്‍നിന്ന് ലഭിച്ച മെയിലിന്റെ അടിസ്ഥാനത്തിലാണ് മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിനെത്തിയത്. എന്നാല്‍ വാര്‍ത്താസമ്മേളനം തുടങ്ങിയപ്പോള്‍ കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ മീഡിയവണും കൈരളിയും ഇവിടെനിന്ന് ഇറങ്ങിപ്പോകണമെന്ന് ക്ഷുഭിതനായി പറയുകയായിരുന്നു. നേരത്തെയും ഗവര്‍ണര്‍ മീഡിയവണിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. അന്നും കേഡര്‍ മാധ്യമമെന്ന് വിളിച്ചാണ് മീഡിയവണ്‍ അടക്കമുള്ള മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞത്. മീഡിയ വണിന് പുറമെ കൈരളി, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകള്‍ക്കാണ് അന്ന് വിലക്കുണ്ടായിരുന്നത്.