News

ദാരിദ്ര്യവും കടത്തോട് കടവുമാണ് എങ്കിലും സാരമില്ല; ചിന്തയുടെ ശമ്പളം ഇരട്ടിപ്പിച്ച് സർക്കാർ

05 January 2023 , 12:00 PM

 

50,000 രൂപ ഇരട്ടിയാക്കി ഒരു ലക്ഷം രൂപയാക്കാനാണ് തീരുമാനിച്ചത്. നടപടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത് 

സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിൻ്റെ ശമ്പളം ഇരട്ടിയാക്കാന്‍ സർക്കാർ തീരുമാനം. നിലവില്‍ യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സൻ്റെ ശമ്പളം 50,000 രൂപയാണ് ഇത് ഇരട്ടിയാക്കി ഒരു ലക്ഷം രൂപയാക്കാനാണ് തീരുമാനയിച്ചത്. കൂടാതെ മുന്‍കാല പ്രാബല്യത്തോടെയാവും ശമ്പളം വർദ്ധിപ്പിക്കുക.  ചിന്ത ചുമതലയേറ്റ 2016മുതല്‍ ശമ്പള വര്‍ദ്ധനവിന് പ്രാബല്യം വരും. ഇതോടെ ആറ് ലക്ഷം രൂപ ചിന്തയ്ക്ക് അധികം ലഭിക്കും സർക്കാർ മൂക്കറ്റം കടത്തിലായിരിക്കുമ്പോൾ ഇത്തരത്തില്‍ ശമ്പളം ഇരട്ടിയാക്കുന്നത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.