Sports

ഗോൾഡൻ ബോൾ മെസ്സിക്ക്; ഫൈനലിലെ ഹാട്രിക് മികവിൽ ഗോൾഡൻ ബൂട്ട് എംബപെയ്ക്ക്

Shibu padmanabhan

19 December 2022 , 4:37 AM

 

ദോഹ: ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടത്തിന് ഇരട്ടി തിളക്കം സമ്മാനിച്ച് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം ലയണൽ മെസ്സിക്ക്. അർജന്റീനയെ ഫൈനലിലെത്തിച്ച ഐതിഹാസിക പ്രകടനമാണ് താരത്തിന് ഗോൾഡൻ ബോൾ പുരസ്കാരം നേടിക്കൊടുത്തത്. കലാശപ്പോരിൽ ഫ്രാൻസിനെതിരെ മെസ്സി ഇരട്ടഗോളും നേടി. 

ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾകീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് നേടി. പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിൽ കിങ്സ്‌ലി കോമന്റെ കിക്ക് മാർട്ടിനസ് തടഞ്ഞത് നിർണായകമായിരുന്നു. ടൂർണമെന്റിലെ മികച്ച യുവതാരമായി അർജന്റീനയുടെ തന്നെ എൻസോ ഫെർണാണ്ടസ് തിരഞ്ഞെടുക്കപ്പെട്ടു.