News

ഇന്നും സ്വര്‍ണവില ഉയര്‍ന്നു

25 August 2022 , 1:46 PM

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 200  രൂപയാണ് ഉയര്‍ന്നത്. ഇന്നലെയും സ്വര്‍ണവില ഉയര്‍ന്നിരുന്നു.  200  രൂപയാണ് ഇന്നലെയും ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 38000 രൂപയാണ്. ഴിഞ്ഞ ദിവസങ്ങളിലെ സ്വര്‍ണാഭരണ വ്യാപാര മേഖലയില്‍ ഉണ്ടായ തര്‍ക്കം സ്വര്‍ണവില കുത്തനെ കുറയാന്‍ കാരണമായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഉയര്‍ന്നു. 25 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4750 രൂപയാണ്. ഇന്നലെയും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 25 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ദ്ധനവുണ്ട്. 20 രൂപയാണ് ഉയര്‍ന്നത്. ഇന്നലെയും  20 രൂപ വര്‍ദ്ധിച്ചിരുന്നു.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3,920 രൂപയാണ്.