News

സ്വര്‍ണവില റെക്കോര്‍ഡിലേയ്ക്ക് കുതിക്കുന്നു: ഇന്ന് കൂടിയത് 700 രൂപയോളം

03 May 2023 , 3:55 PM

 

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്  വര്‍ധന. ഇന്ന് മാത്രം വര്‍ധിച്ചത് 700ഓളം രൂപയാണ്. ഇത്രയും വര്‍ധന സമീപ ദിവസങ്ങളളില്‍ ആദ്യമാണ്. കഴിഞ്ഞ കുറച്ച് ദിവസമായി വില കുറയുകയും പിന്നീട് മാറ്റമില്ലാതെ തുടരുകയുമായിരുന്നു. ഇതിനിടെയാണ് ഇന്ന്  വര്‍ധനവുണ്ടായിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അതൃപ്തിയുണ്ടാക്കുന്ന വിവരമാണിത്.
അമേരിക്കന്‍ വിപണിയിലെ അസ്ഥിരതയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വൈകാതെ പുതിയ പലിശ നിരക്ക് പ്രഖ്യാപിച്ചേക്കും. ഇതില്‍ നിക്ഷേപകര്‍ ആശങ്കയിലാണ്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2000 ഡോളര്‍ കടന്നിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും.