Entertainment

ഗൗതം കാർത്തിക്കിന് ഇനി മഞ്ജിമ മോഹൻ ജീവിത സഖി

28 November 2022 , 4:22 PM

 

ബാലതാരായി അഭിനയരംഗത്ത് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിൽ യുവനടിയായി മാറിയ താരമാണ് മഞ്ജിമ മോഹൻ. നിവിൻ പോളി ചിത്രമായ ഒരു വടക്കൻ സെൽഫിയിലും, മിഖായേലിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടി പിന്നീട് തമിഴകത്തേക്ക് ചേക്കേറുക ആയിരുന്നു. ഇപ്പോഴിതാ മഞ്ജിമ മോഹൻ വിവാഹിത ആയിരിക്കുകയാണ്. തമിഴിലെ യുവനടൻ നടൻ ഗൗതം കാർത്തിക്ക് ആണ് വരൻ. പ്രണയ വിവാഹമാണ് ഇരുവരുടേയും. ചെന്നൈയിൽ വെച്ചായിരുന്നു വിവാഹം. ഇരുവരും ഒന്നിച്ച് അഭിനയിച്ച 2019 ൽ പുറത്തിറങ്ങിയ ദേവരാട്ടം മുതൽ ഇരവർ പ്രണയത്തിൽ ആയിരുന്നു.തങ്ങൾ പ്രണയത്തിൽ ആണെന്ന വിവരം ഗൗതം കാർത്തിക്കും മഞ്ജിമ മോഹനും തന്നെയായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞത്.താനാണ് ആദ്യമായി പ്രണയം പ്രകടിപ്പിച്ചതെന്ന് കാർത്തിക് പറയുന്നു.