News

അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിന്റെ സ്കൂട്ടറിൽ കഞ്ചാവ് ശേഖരം

10 December 2022 , 12:14 PM

 

 

മലപ്പുറം : അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പൊന്നാനി സ്വദേശിയായ യുവാവിന്റെ സ്‌കൂട്ടറില്‍ നിന്ന് ഒന്നേക്കാല്‍ കിലോ കഞ്ചാവ് കണ്ടെടുത്തു. പരിക്കേറ്റ  പൊന്നാനി സ്വദേശി കല്ലൂക്കാരന്റെ ഹൗസ് ഷിഹാബുദ്ധീന്‍(34)നാണ് അപകടത്തില്‍ പരിക്കേറ്റത്.  എടപ്പാള്‍ പൊന്നാനി റോഡിലാണ് സംഭവം.

കഞ്ചാവുമായി സ്‌കൂട്ടറില്‍ എത്തിയ യുവാവ് പൊലീസിനെ കണ്ടതോടെ അമിത വേഗതയില്‍ ഓടിച്ചതോടെ അപകടത്തില്‍ പെട്ടതാണെന്നാണ് നിഗമനം. അപകടം ശ്രദ്ധയില്‍ പെട്ട എടപ്പാളിലെ ഓട്ടോ തൊഴിലാളികള്‍ പരിക്കേറ്റ ഷിഹാബുദ്ധീനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചങ്ങരംകുളം പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.എടപ്പാളില്‍ പെട്രോളിങിലായിരുന്ന  പൊലീസ് സംഘം അപകട സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറിന്റെ പുറകില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ ഒന്നേക്കാല്‍ കിലോ കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന്  കൂടുതല്‍  പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയ ഷിഹാബുദ്ധീന്‍ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയില്‍ ആണ്.