News

അഞ്ചാമൂഴം; എൻഎസ്എസ് ജനറല്‍ സെക്രട്ടറിയായി ജി.സുകുമാരൻ നായരെ വീണ്ടും തിരഞ്ഞെടുത്തു

23 June 2023 , 2:16 PM

 

ചങ്ങനാശേരി: എൻഎസ്എസ് ജനറല്‍ സെക്രട്ടറിയായി ജി.സുകുമാരൻ നായരെ വീണ്ടും തിരഞ്ഞെടുത്തു. ഇത് തുടർച്ചയായ 5-ാം തവണയാണ് ജി.സുകുമാരൻ നായർ ജന.സെക്രട്ടറി പദത്തിൽ എത്തുന്നത്.

താൻ 62 വര്‍ഷമായി എൻഎസ്‌എസിന്റെ മണ്ണില്‍ തുടരുകയാണ് എന്ന് സുകുമാരൻ നായർ മാധ്യമങ്ങളോട് പ്രതികരിച്ചു.  9 വര്‍ഷം മന്നത്ത് പത്മനാഭനൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യമുണ്ടായി. വിവിധ സ്ഥാനങ്ങളിൽ സമുദായത്തിനായി  പ്രവർത്തിക്കുകയും ചെയ്യാൻ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കലഞ്ഞൂര്‍ മധുവിനെ ഒഴിവാക്കി. 

 കെ.ബി. ഗണേശ് കുമാറിനെ പുതിയതായി ഉള്‍പ്പെടുത്തിയെന്നും സുകുമാരൻ നായര്‍ അറിയിച്ചു.

 

എൻഎസ്എസിന് 144 .25 കോടിയുടെ ബജറ്റ്

144 കോടി 25 ലക്ഷം രൂപ വരവും അത്ര തന്നെ തുക ചെലവും പ്രതീക്ഷിക്കുന്ന  നായർ സർവീസ് സൊസൈറ്റിയുടെ 2023-24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് ജന.സെക്രട്ടറി ജി. സുകുമാരൻ നായർ അവതരിപ്പിച്ചു

ഭവന നിർമ്മാണ വിദ്യാഭ്യാസ- വിവാഹ ചികിത്സാധനസഹായങ്ങൾ, വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ, കെട്ടിടങ്ങളുടെ നവീകരണം. അറ്റകുറ്റപ്പണികൾ, പുതിയ കൃഷികൾ എന്നിവയ്ക്ക് ഊന്നൽ നല്കികൊണ്ടുള്ള ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.