News

അന്യസംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ മോഷ്ടിച്ചു: കാവാലം സ്വദേശി അറസ്റ്റില്‍

11 August 2023 , 5:59 PM

 

ആലപ്പുഴ: അന്യസംസ്ഥാന തൊഴിലാളികളുടെ  ജോലി സ്ഥലങ്ങളില്‍ നിന്നും
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച  കാവാലം സ്വദേശി അറസ്റ്റില്‍.
പുളിങ്കുന്ന് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസ്സിക്കുന്നതും തൊഴിലെടുക്കുന്നതുമായ സ്ഥലങ്ങളിലെത്തി അന്യ സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന കുന്നുമ്മ വില്ലേജില്‍ കാവാലം പഞ്ചായത്ത് പതിനെട്ടില്‍ചിറ വീട്ടില്‍ ജിജി ജോസഫിനെയാണ് പുളിങ്കുന്ന് പോലീസിന്റെ പിടികൂടിയത്. 09.08.2023 തീയതി അന്യ സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന ജോലി സ്ഥലത്ത് നിന്നും 27000/- വില വരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതിയെ ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പുളിങ്കുന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ നിസ്സാം എസ്, സബ്ബ് ഇന്‍സ്പ്ക്ടമാരായ ജയകുമാര്‍, ദേവസ്യ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ലെനിമോന്‍,  സിവില്‍ പോലീസ് ഓഫീസര്‍മാരായ സുമേഷ്, പ്രവീണ്‍ ചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇന്ന് പറവൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. പ്രതി അമ്പലപ്പുഴ, മണ്ണഞ്ചേരി, ചങ്ങനാശ്ശേരി  പോലീസ് സ്റ്റേഷനുകളില്‍ സമാന കേസ്സുകളില്‍ പ്രതിയായിട്ടൂളളതാണ്.    പ്രതി മറ്റ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന്  വിശദമായ അന്വേഷണം പോലീസ് നടത്തുകയാണ്.