News

സി.കൃഷ്ണന്‍ നായര്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് എന്‍ട്രി ക്ഷണിക്കുന്നു

19 January 2023 , 10:26 PM

 

കാസര്‍ഗോഡ്: സ്വാതന്ത്ര്യ സമര സേനാനിയും സി.പി.ഐ എം സംസ്ഥാന കമ്മറ്റി അംഗവും അഖിലേന്ത്യാ കിസാന്‍ സഭ കേന്ദ്ര കൌണ്‍സില്‍ അംഗവും കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത്  പ്രസിഡണ്ട് റൂറല്‍ ഡവലപ്പ്‌മെന്ററ് ബോഡ് ചെയര്‍മാന്‍ ആദ്യ കാല പത്ര വപ്രവര്‍ ത്തകന്‍ എന്നീ നിലകളില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന  സി. കൃഷ്ണന്‍ നായരുടെ സമരണക്കായി കാസര്‍ഗോഡ് ഇ.എം.എസ്. പഠന ഗവേഷണ കേന്ദ്രം കൃഷ്ണന്‍ നായരുടെ കുടുംബത്തിന്റെ സഹായത്തോടെ ഏര്‍പ്പെടുത്തിയ പത്രപ്രവര്‍ത്തക അവാര്‍ഡ് 2022 ന് എന്ട്രി ക്ഷണിച്ചു.
സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളില്‍ 2022 ഫെബ്രവരി ഒന്നു മുതല്‍ 2023 ജനുവരി     31 വരെ പ്രിസിദ്ധീകരിച്ചിട്ടുള്ള വാര്‍ത്തകളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് അവാര്‍ഡ്. 10000 രൂപയും പ്രശസ്തി പത്രവും  ഫെബ്രവരി 14 ന് സി.കൃഷ്ണന്‍ നായര്‍ ചരമ വാര്‍ഷിക പൊതു സമ്മേളനത്തില്‍ വിജയിക്ക് സമ്മാനിക്കുന്നതാണ് . മത്സര എന്‍ട്രികള്‍ 2023 ഫെബ്രവരി 5 ന്  മുമ്പായി കണ്‍വീനര്‍ ഇ.എം.എസ്. പഠന ഗവേഷണകേന്ദ്രം . ഏ.കെ. ജി, മന്ദിരം . വിദ്യാ നഗര്‍, കാസര്‍ഗോഡ് എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ് .