education

സൗജന്യ എഞ്ചിനീയറിംഗ് പഠനം ഒ.ബി.സി,ഒ.ഇ.സി,ജനറല്‍ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക്

19 September 2022 , 9:06 PM

 

തിരുവനന്തപുരം: കേരളത്തിലെ ഒ.ബി.സി (OBC),  ഒ.ഇ.സി (OEC), ജനറല്‍ (GENERAL) വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 4 വര്‍ഷത്തെ എഞ്ചിനീയറിംഗ് പഠനം സൗജന്യമായി ലഭിക്കും.

 

പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ ഒ.ബി.സി (OBC),  ഒ.ഇ.സി (OEC), ജനറല്‍ (GENERAL) വിഭാഗത്തില്‍പെട്ട വിദ്യാത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ സൗജന്യ എഞ്ചിനീയറിംഗ് പഠനം സാധ്യമാകുന്ന പദ്ധതിയിലേക്കുഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ന്യൂ ഡല്‍ഹി, ഗവണ്മെന്റ് ഓഫ് ഇന്ത്യAICTE അംഗീകാരമുള്ള എഞ്ചിനീയറിംഗ് കോളേജുകളിലേക്ക്വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.

 

പ്ലസ്ടുവില്‍ ഫിസിക്‌സ്, കെമിസ്റ്ററി, മാത്‌സ് എന്നി വിഷയങ്ങളില്‍ 45%മാര്‍ക്ക് നേടിയവര്‍ക്ക് മാത്രമേ എഞ്ചിനീറിങ്ങില്‍ പ്രവേശനം ലഭിക്കുകയുള്ളു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 249000 രൂപയില്‍ താഴെ ആയിരിക്കണം. പഠനത്തോടൊപ്പം താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കും. അപേക്ഷകള്‍ പൂരിപ്പിച്ചു കോളേജ് പ്രിന്‍സിപ്പല്‍ ന്റെ അഡ്രസ്സില്‍ തപാല്‍ മാര്‍ഗം അയച്ചു നല്‍കണം. 

 അപേക്ഷകള്‍ സ്വികരിക്കുന്ന വിവിധ എഞ്ചിനീയറിംഗ്  കോഴ്‌സുകള്‍..

 

1, Computer Science Engineering.

 

2, Aeronautical Engineering.

 

3, B.Tech Artificial Intelligence.

 

4, Civil Engineering.

 

5, Robotics & Automation Engineering.

 

6, Mechanical Enginering.

 

7, Automobile Engineering.

 

8, Marine Engineering.

 

9, Instrumentation Engineering.

 

10, Electrical and Electronics Engineering.

 

11, Electronics and Communication  Engineering.

 

12, B.Tech Information Technology.

 

ആദ്യം അപേക്ഷിക്കുന്ന നിശ്ചിത വിദ്യാര്‍ത്ഥികളില്‍ നിന്നും മാത്രം ആകും അഡ്മിഷന്‍ പരിഗണിക്കുക.