News

പതിനാലുകാരൻ മീനച്ചിലാറ്റില്‍ മുങ്ങി മരിച്ചു

14 October 2022 , 7:06 PM

 

കോട്ടയം: ചെക്ക് ഡാം കാണാനെത്തിയ വിദ്യാര്‍ഥി മീനച്ചിലാറ്റില്‍ മുങ്ങി മരിച്ചു. ഈരാറ്റുപേട്ട കന്നുപറബിൽ

ല്‍ അഫ്സല്‍ (14) ആണ് മരിച്ചത്.

ഈലക്കയം ചെക്ക് ഡാമിലാണ് അപകടം.

സഹോദരങ്ങള്‍ക്കൊപ്പമാണ് അഫ്സല്‍ ചെക്ക് ഡാം കാണാനെത്തിയത്. വെള്ളത്തില്‍ വീണ സഹോദരന്റെ ചെരിപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അഫ്സല്‍ കയത്തില്‍ വീഴുകയായിരുന്നു. കൂടെയുള്ളവർ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി കയത്തിൽ താഴ്ന്നു പോയി.

 

നാട്ടുകാരും അ​ഗ്നിരക്ഷാ സേനയും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒരു മണിക്കൂറിന് ശേഷമാണ് അഫ്സലിനെ കണ്ടെത്തിയത്. മൃതദേഹം പാലാ താലൂക്കാശുപത്രിയിലേക്ക് മാറ്റി.