News

അരൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

31 October 2022 , 2:19 AM

 

അരൂർ: അരൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം.  കാറിലുണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റു. തേവര സ്വദേശികളായ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രി 11.00 മണിയോടെയായിരുന്നു അപകടം. ലോറിയുടെ ഡീസൽ ടാങ്കിൽ കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.   ആലപ്പുഴയിലേക്ക് പോകുകയായിരുന്ന വാഹനങ്ങൾ ചന്തിരൂരിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു.   കാർ പൂർണമായും കത്തിനശിച്ചു. കാറിൽ  ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ഇവരെ  ലേക് ഷോർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്..