News

നാലരക്കോടിയുടെ കുഴൽപ്പണം പിടികൂടി; മലപ്പുറത്ത് രണ്ട് പേർ കസ്റ്റഡിയിൽ

01 January 2023 , 10:26 AM

 

പൊലീസിന്  ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. രാവിലെയോടെയായിരുന്നു സംഭവം.  

കാറിലായിരുന്നു ഇവർ പണം കടത്താൻ ശ്രമിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് പേർ പൊലീസ് പിടിയിലായിട്ടുണ്ട്. കോഴിക്കോട് താമരശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെയാണ് കസ്റ്റഡിയിൽ  പൊലീസിന്  ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയ്‌ക്കിടെ പെരിന്തൽമണ്ണയിൽ വച്ചാണ് ഇവർ പിടിയിലായത്. കാറിൽ രഹസ്യ അറ ഉണ്ടാക്കി അതിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം കടത്താൻ ശ്രമിച്ചത്. കൂടുതൽ കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.