News

മംഗളം മുൻ ഫോട്ടോഗ്രാഫർ സാജു നടയ്ക്കൽ അന്തരിച്ചു

10 June 2023 , 5:18 AM

 

 

 കോട്ടയം: മംഗളം മുൻ ഫോട്ടോഗ്രാഫർ അതിരമ്പുഴ നടയ്ക്കൽ പരേതനായ എൻ.ജെ.വർക്കിയുടെ മകൻ സാജു ജോർജ് (സാജു നടയ്ക്കൽ, 59) അന്തരിച്ചു. മംഗളം കോട്ടയം, തിരുവനന്തപുരം, ഡൽഹി, കോഴിക്കോട്,  വയനാട് തുടങ്ങിയ ബ്യൂറോകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സംസ്കാരം ഇന്ന് 4.30ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

 ഭാര്യ: പാലാ കുമരംതറയിൽ മേഴ്സി. മക്കൾ: ജോയൽ, നോയൽ, അബിയ