News

ബാറുകളിലേക്ക് കടത്തുകയായിരുന്ന വിദേശ മദ്യം ചാലക്കുടിയിൽ പിടികൂടി

09 October 2022 , 11:24 AM

 

തൃശൂർ: മാഹിയിൽ നിന്നും എറണാകുളത്തെ സ്വകാര്യ ബാറുകളിലേക്ക് കടത്തുകയായിരുന്ന വിദേശ മദ്യം ചാലക്കുടിയിൽ പിടികൂടി. മാഹിയിൽ നിന്നും കാറിൽ കടത്തുകയായിരുന്നു 195 കുപ്പി മദ്യമാണ്

ചാലക്കുടി  നഗരസഭ ജംഗ്ഷനിൽ വെച്ച് നടത്തിയ പരിശോധനയിൽ പിടികൂടിയത്.വടകര സ്വദേശി വൈദ്യകുനി രാജേഷ്മാഹി സ്വദേശി ചാലക്കര അരുൺ എന്നിവരാണ് പിടിയിലായത്.

ഡിവൈഎസ്പി സി ആർ സന്തോഷിന് ലഭിച്ച രഹസ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സമാനമായ രീതിയിൽ മദ്യം കടത്തുന്നതിനിടയിൽ 4 മാസം മുൻപ് രാജേഷ് ചാലക്കുടി പോലീസിന്റെ പിടിയിലായിരുന്നു.