News

ഇനി മുതല്‍ കല്യാണത്തിന് മാലിന്യ സംസ്‌കരണ ഫീസ്

13 October 2023 , 5:11 PM

 

തിരുവനന്തപുരം: നൂറില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടി, വിവാഹം എന്നിവ നടത്താന്‍ ഇനി തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാലിന്യസംസ്‌കരണ ഫീസ് അടയ്ക്കണം. രാഷ്ട്രീയ പാര്‍ട്ടിക്കും ബാധകമാണ്. ഫീസ് നിരക്ക് തദ്ദേശ സ്ഥാപനം തീരുമാനിക്കും. മൂന്ന് ദിവസം മുന്‍പ് പരിപാടിയുടെ വിവരം അറിയിക്കണം. തദ്ദേശ സ്ഥാപനം ചുമതലപ്പെടുത്തിയ ഏജന്‍സി മാലിന്യം ശേഖരിക്കും. ഇത് മാലിന്യസംസ്‌കരണ കേന്ദ്രങ്ങളിലെത്തിച്ച് കമ്പോസ്റ്റാക്കും. വലിയ മാലിന്യ ഉല്പാദകരുടെ നിയമലംഘനം പിടികൂടാന്‍ ഈമാസം പരിശോധന നടത്തും. ഓഡിറ്റോറിയങ്ങള്‍, ആശുപത്രികള്‍, വ്യാപാര സമുച്ചയങ്ങള്‍ എന്നിവിടങ്ങളിലാവും പരിശോധന. സംസ്‌കരണ സംവിധാനം ഒരുക്കാത്ത ഫ്‌ലാറ്റ് ഉടമയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നവംബറിന് ശേഷം മാലിന്യം പൊതുസ്ഥലത്തും ജലാശയങ്ങളിലും തള്ളിയാല്‍ പിഴ ചുമത്തും.