News

വാഹനങ്ങൾ കൂട്ടിയിടിച്ചു അഞ്ചു പേർക്ക് പരിക്കേറ്റു

17 January 2023 , 12:01 AM

 

കൊല്ലം : വാഹനങ്ങൾ കൂട്ടിയിടിച്ചു അഞ്ചു പേർക്ക് പരിക്കേറ്റു. കൊല്ലം -തിരുവനന്തപുരം ദേശിയപാതയിൽ ചാത്തന്നൂർ ജംഗഷന് സമീപം ഇന്നലെ രാത്രി 9.10നാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം ഭാഗത്ത് നിന്നും തടി കയറ്റി വന്ന ലോറിയിൽ കൊല്ലം ഭാഗത്ത് നിന്നും വന്ന കാർ ഇടിച്ചാണ് അപകടം ഉണ്ടായത് ഇതിനിടയിൽ തടിയിൽ തട്ടി അത് വഴി വന്ന സ്കൂട്ടറും അപകടത്തിൽപ്പെടുകയായിരുന്നു.തടിയുമായി വന്ന ലോറി റോഡിൽ പരിക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അപകടം നടന്നയുടൻ തന്നെ ഹൈവേ പോലീസും ചാത്തന്നൂർ പോലീസും സ്ഥലതെത്തി മേൽനടപടികൾ സ്വീകരിച്ചു.അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറോളം ദേശിയപാതയിൽ ഗതാഗതം സ്തംഭിച്ചു. ചാത്തന്നൂർ പോലിസ് കേസെടുത്തു.