News

സാമ്പത്തിക പ്രതിസന്ധി ; സം്ന്ഥാനത്ത് വീണ്ടും വൈദ്യുത നിരക്ക് കൂടിയേക്കും

15 August 2023 , 4:39 PM

 

തിരുവനന്തപുരം: മഴ കുറഞ്ഞതിനാല്‍ ദിവസം 10 കോടി രൂപയുടെ വൈദ്യുതി പുറത്തുനിന്ന് അധികമായി വാങ്ങേണ്ടി വരുന്നതുമൂലം വൈദ്യുതി ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലേക്ക്.
കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ ഇതേ സമയത്ത് വൈദ്യുതി പുറത്തുകൊടുത്ത് ബോര്‍ഡ് ലാഭം ഉണ്ടാക്കിയിരുന്ന സ്ഥാനത്താണിത്.
നിരക്കുവര്‍ധനയിലൂടെ ഈ ഭാരം ജനങ്ങളുടെ ചുമലിലേക്കു വരുമെന്നും ഉറപ്പായി. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ നാളെ 4നു മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. നിരക്ക് കൂട്ടുന്നതിനെതിരായ കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കുന്നുണ്ട്. നിരക്കു കൂട്ടുന്നത് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സ്റ്റേ പിന്‍വലിച്ചാല്‍ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ നിരക്കു കൂട്ടി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിറക്കും.
അടുത്ത 4 വര്‍ഷത്തേക്കുള്ള നിരക്ക് തീരുമാനിക്കാനുള്ള ഹിയറിങ്, കമ്മിഷന്‍ നേരത്തേപൂര്‍ത്തിയാക്കി ഉത്തരവ് ഇറക്കാനിരിക്കെയാണ് സ്റ്റേ വന്നത്.
ഈ സാഹചര്യത്തില്‍ നിലവിലെ വൈദ്യുതി നിരക്ക് സെപ്റ്റംബര്‍ 30 വരെയോ കേസ് തീര്‍പ്പാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ റഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് വരുന്നതു വരെയോ തുടരാനാണു തീരുമാനം.