Entertainment

ചലച്ചിത്രതാരം രശ്മി ജയഗോപാല്‍ വിടപറഞ്ഞു

19 September 2022 , 9:44 PM

 

ബംഗളൂരു: സിനിമാ സീരിയല്‍ നടി രശ്മി ജയഗോപാല്‍ അന്തരിച്ചു.  51 വയസായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഞായറാഴ്ച വൈകിട്ടാണ് മരണം സhഭവിച്ചത്. ബംഗളൂരുകാരിയായ രശ്മി ജയഗോപാല്‍ പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. അമൃത ടിവിയിലെ 'സത്യം ശിവം സുന്ദരം' ആയിരുന്നു രശ്മി ജയഗോപാലിന്റെ ആദ്യത്തെ സീരിയല്‍. ' സ്വന്തം സുജാത' എന്ന സീരിയലിലെ 'സാറാമ്മ' എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ജയഗോപാല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. 'ഒരു നല്ല കോട്ടയംകാരന്‍' ഉള്‍പ്പടെയുള്ള മലയാള സിനിമകളില്‍ അഭിനയിച്ച രശ്മി ജയഗോപാല്‍ തമിഴിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അമ്പലത്തില്‍ മേല്‍ശാന്തിയായ ജയഗോപാലാണ് ഭര്‍ത്താവ്. ബാംഗ്ലൂരില്‍ ജിഇസി ജെന്‍പാക്റ്റില്‍ പ്രൊസസിംഗ് ഓഫീസറായി ജോലി ചെയ്യുന്ന പ്രശാന്ത് കേശവ് മകനാണ്.