News

സിനിമ-സീരിയൽ നടി ഫ്ലാറ്റിൽ മരിച്ച നിലയിൽ

30 October 2023 , 11:13 AM

 

 

 

തിരുവനന്തപുരം: സീരിയൽ-സിനിമാ നടി മരിച്ച നിലയിൽ.

രഞ്ജുഷ മേനോൻ(35) ആണ് മരിച്ചത് .

തിരുവനന്തപുരം ശ്രീകാര്യത്തിലെ ഫ്ലാറ്റിലാണ്  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .

സിറ്റി ഓഫ് ഗോഡ് ,മേരിയ്ക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

 കുറേ കാലമായി ഭർത്താവിനും കുട്ടികൾക്കുമൊപ്പം ശ്രീകാര്യത്ത് ഫ്ലാറ്റിൽ വാടകയ്ക് താമസിച്ചുവരികയായിരുന്നു രഞ്ജുഷ മേനോൻ. മരണകാരണം വ്യക്തമല്ല. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സൂര്യ ടി.വിയിലെ ആനന്ദരാഗം, കൗമുദി ടി.വിയിലെ വരൻ ഡോക്ടറാണ്, എന്‍റെ മാതാവ് എന്നീ പരമ്പരകളിൽ അഭിനയിച്ചുവരികയായിരുന്നു രഞ്ജുഷ മേനോൻ.  സംഭവം അറിഞ്ഞ് രഞ്ജുഷ മേനോന്‍റെ എറണാകുളത്തുള്ള ബന്ധുക്കൾ തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.