News

ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഇന്ന് തുറന്നു പ്രവര്‍ത്തിച്ചു

21 August 2022 , 12:05 PM

 

തിരുവന്തപുരം: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അവധി ദിനമായ ഇന്നും തുറന്നുപ്രവര്‍ത്തിച്ചു. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായാണ് നടപടി. പൊതുജനങ്ങള്‍ക്ക് മറ്റ് സേവനങ്ങള്‍ ലഭ്യമാകില്ല. അവധി ദിനമായ കഴിഞ്ഞ ജൂലൈ മൂന്നിന് ജോലിക്കെത്തി 34,995 ഫയലുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ തീര്‍പ്പാക്കിയിരുന്നു. സെപ്റ്റംബര്‍ 18 ഞായറാഴ്ചയും ജീവനക്കാര്‍ ജോലിക്കെത്തും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശവും മന്ത്രിസഭാ തീരുമാനവും അനുസരിച്ചാണ് സെപ്തംബറിനകം ഫയലുകള്‍ തീര്‍പ്പാക്കാനുള്ള പ്രവര്‍ത്തനം ആസൂത്രണം ചെയ്തിട്ടുള്ളത്. ഫയല്‍ തീര്‍പ്പാക്കലിനായി ആവശ്യമെങ്കില്‍ അദാലത്തുകളും സംഘടിപ്പിക്കും.