News

കണ്ണൂരിൽ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ

04 November 2022 , 12:08 PM

 

 

കണ്ണൂർ: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസ് വിദ്യാർഥിനിയെ വയറുവേദനയെത്തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരമറിയുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പിതാവാണ് പീഡിപ്പിച്ചതെന്ന് കുട്ടി വെളിപ്പെടുത്തി. സംഭവശേഷം വിദേശത്തേക്ക് കടന്ന ഇയാളെ തന്ത്രപൂർവം വിളിച്ചുവരുത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.