News

സ്റ്റീൽ കമ്പി ഉപയോഗിച്ച് എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മർദിച്ച പിതാവ് അറസ്റ്റിൽ

03 December 2022 , 8:57 AM

 

അമ്മയുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ ഷിനു സ്റ്റീൽ കമ്പി ഉപയോഗിച്ച് അടിക്കുകയായിരുന്നു.

പത്തനംതിട്ട അടൂരിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മർദിച്ച് പരിക്കേൽപ്പിച്ചെന്ന കേസിൽ കുട്ടിയുടെ  പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ സ്വദേശിയായ ഷിനുമോനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മയുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ ഷിനു സ്റ്റീൽ കമ്പി ഉപയോഗിച്ച് അടിക്കുകയായിരുന്നുവത്രേ. അടി കൊണ്ട് കുട്ടിയുടെ താടിയെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. മാതാവിൻ്റെ പരാതിയെ തുടർന്ന് നടപടിയെടുത്ത അടൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.