News

വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസ് പോലീസ് പിടിയിൽ

24 June 2023 , 2:29 AM

 

 

കോട്ടയം: വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതി എസ്.എഫ്.ഐ നേതാവ്  നിഖിൽ തോമസ് അറസ്റ്റിൽ. പ കോട്ടയം ബസ് സ്റ്റാൻ്റിൽ കെഎസ്ആർ ടിസി ബസിൽ ഇരിക്കുമ്പോൾ ഇന്ന് പുലർച്ചെ പിടികൂടുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

 

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് പ്രതിയായ നിഖിൽ തോമസ് ഒളിവിലായി അഞ്ച് ദിവസം കഴി ഞ്ഞാണ് പിടിയിലാ കുന്നത്. കീഴടങ്ങാൻ നിഖിലിന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റഷനിൽ വിളിച്ചു വരുത്തി മണിക്കൂറു കൾ ചോദ്യം ചെയ്തു. 

 

തുടന്ന് ഇന്നലെ രാത്രി വൈകി കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെ ടുത്തത്. നിഖിലിനെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു.

 

വ്യാജ സർട്ടിഫിക്കറ്റ് സംഭവം വിവാദമാ യതിന് പിന്നാലെ, നിഖിൽ തോമസിനെ സിപിഎം പുറത്താക്കി യിരുന്നു. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല തന്നെ വ്യക്തമാക്കിയതിന് പിന്നാലെ എസ്എഫ് ഐയും നിഖിലിനെ പുറത്താക്കിയിരുന്നു.

 

 നിഖിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കി യത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മും പ്രവർത്തകനെതിരെ നടപടിയെടുത്തത്.

 

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ തനിക്ക് സര്‍ട്ടിഫിറ്റ് തയ്യാറാക്കി നല്‍കിയത് കൊച്ചിയിലെ സ്ഥാപനമെന്നും പിന്നില്‍ പ്രവര്‍ത്തിച്ചത് മുന്‍ എസ്‌ എഫ്‌ ഐ നേതാവുമാണെന്ന് നിഖില്‍.

 

ഇപ്പോള്‍ മാലിദ്വീപിലുള്ള എസ്‌ എഫ് ഐ  മുന്‍ ഏരിയാ സെക്രട്ടറിയാണ് തന്നെ സഹായിച്ചതെന്നും കൊച്ചിയിലെ വിദേശ മാന്‍പവര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത് എന്നും നിഖിൽ പറഞഞ്ഞായി റിപ്പോർട്ട്. 

 

ഏജന്റ് മുഖേനെ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന് വേണ്ടി 2 ലക്ഷം രൂപ ചെലവിട്ടു. 

 

2020 ലാണ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. 

 

ഒളിവിലായി അഞ്ചു ദിവസത്തിന് ശേഷം ഇന്ന് പുലര്‍ച്ചെയോടെ  ആണ് നിഖില്‍ പോലീസ് പിടിയിലായത്.

 

വ്യാജഡിഗ്രി സർട്ടിഫി ക്കറ്റ് നിർമ്മിക്കാൻ നിഖിൽ തോമസിനെ സഹായിച്ചത് വിദേശ ത്തുള്ള മുൻ എസ്എഫ് ഐ നേതാവെന്ന് സൂചനയുണ്ട്. നിർമ്മാണം നടന്നത് കൊച്ചി കേന്ദ്രീകരി ച്ചാണെന്നും നിഖിലിന്റെ സുഹൃത്ത് പൊലീസിന് മൊഴി നൽകി. 

 

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ കായംകുള ത്തെ എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ സിപിഎം പുറത്താക്കി യിരുന്നു. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാ ണെന്ന് കലിംഗ സർവക ലാശാല തന്നെ വ്യക്തമാക്കിയതിന് പിന്നാലെ എസ്എഫ് ഐയും നിഖിലിനെ പുറത്താ ക്കി. 

കായംകുളം മാർക്കറ്റ് ബ്രാഞ്ച് കമ്മിറ്റിയംഗമാ യിരുന്നു നിഖിൽ.