Entertainment

"മലയാളനാടകവേദി ഭാവുകത്വ പരിണാമം" ആധുനിക മലയാള നാടകവേദിയുടെ കഥ

16 February 2023 , 8:37 PM

 

 

മലയാളത്തിലെ പുതുനാടക പ്രവണതകളുടെ ചരിത്രവും വർത്തമാനവും ചർച്ചചെയ്യുന്നതാണ് 'മലയാള നാടകവേദി ഭാവുകത്വപരിണാമം'  എന്ന ഗ്രന്ഥം.

ഡോ. എം. പ്രദീപനും ഡോ. കെ. എസ്. പ്രമോദും ചേർന്ന് മഹാമാരിയുടെ കാലത്ത് പൂർത്തിയാക്കിയ പുസ്തകം.  

മലയാള നാടകവേദിയുട  സമഗ്രപരിഷ്‌കരണം ലക്ഷ്യമാക്കിയ  നാടകക്കളരി പ്രസ്ഥാനവും തനതുനാടക സങ്കല്‍പ്പവും അരനൂറ്റാണ്ട് പിന്നിട്ട ഈ ഘട്ടത്തില്‍ നാടകവേദിക്ക്  സംഭവിച്ച കാതലായ മാറ്റങ്ങൾ  പ്രതിപാദിക്കുന്നു.  തൃശ്ശൂരിലെ നാടകപഠന സംഘമായ രംഗചേതനയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

മലയാളനടകാവേദി കടന്നുപോയ പരിണാമദശകൾ, അതുവഴി സംജാതമായ കേരളത്തിന്റെ സാംസ്‌കാരിക പരിപ്രേക്ഷ്യവും ചരിത്രസംബന്ധിയായ നിരീക്ഷണങ്ങളും ഈ ഗ്രന്ഥത്തിന്റെ സാവിശേഷതയാണ്. ലോകനാടകവേദിയുടെയും ഇന്ത്യന്‍ നാടകവേദിയുടെയും മലയാളനാടകവേദിയുടെയും പരിണാമങ്ങള്‍ക്കു കാരണമായ പുത്തന്‍ പ്രവണതകള്‍ ഈ പുസ്തകം ചര്‍ച്ചയ്ക്കു വിധേയമാക്കുന്നു.

ഡോ.എം പ്രദീപൻ
ഡോ.എം.പ്രദീപൻ
ഡോ.കെ.എസ് പ്രമോദ്
ഡോ.കെ.എസ് പ്രമോദ്

 

അര്‍ത്താഡ്, ഗ്രോട്ടോവ്‌സ്‌കി, പീറ്റര്‍ ബ്രൂക്ക്, തുടങ്ങിയ ലോകനാടകവേദിയിലെ നൂതന  പ്രവണതകളുടെ വക്താക്കളുടെ നാടക സങ്കല്‍പ്പങ്ങള്‍, ഇന്ത്യന്‍ നാടകവേദിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന ഹബീബ് തന്‍വീര്‍, ബി.വി. കാരന്ത്, ഇബ്രാഹിം അല്‍ക്കാസി തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ ഗ്രന്ഥം പരിശോധിക്കുന്നു. ലോക നാടകവേദിയിലെയും ഇന്ത്യന്‍ നാടകവേദിയിലെയും പരിണാമങ്ങള്‍ കേരളീയ നാടകവേദിയെ സ്വധീനിച്ചവിധവും വിവരിക്കുന്നു.

 

 

ജി. ശങ്കരപ്പിള്ള, സി.എന്‍, പി.കെ. വേണുക്കുട്ടന്‍ നായര്‍, കെ.ടി. മുഹമ്മദ്, ജി. കുമാരവര്‍മ്മ, രാമാനുജം, കാവാലം, വയലാ, പി.എം. താജ്, നരേന്ദ്രപ്രസാദ്, പി. ബാലചന്ദ്രന്‍, ജോസ് ചിറമ്മേല്‍,  പി.എം. ആന്റണി, ടി.പി. സുകുമാരന്‍, തുപ്പേട്ടന്‍, കെ. ജെ. ബേബി, എന്‍. പ്രഭാകരന്‍, രാമചന്ദ്രന്‍ മൊകേരി, എ. ശാന്തകുമാര്‍, രമേഷ് വർമ തുടങ്ങി  ശശിധരന്‍ നടുവില്‍, രാജു നരിപ്പറ്റ , ചന്ദ്രദാസന്‍, ജോണ്‍ ടി. വേക്കന്‍, കെ.വി. ശ്രീജ, സജിത മഠത്തില്‍, രാജരാജേശ്വരി, കെ.എസ്. ശ്രീനാഥ്, അഭിലാഷ് പിള്ള, പ്രശാന്ത് നാരായണന്‍, ഷിബു എസ്. കൊട്ടാരം, കെ.വി. ഗണേഷ്, സുവീരന്‍, പ്രമോദ് പയ്യന്നൂര്‍, ദീപന്‍ ശിവരാമന്‍, എം.ജി. ജ്യോതിഷ്, സാംകുട്ടി പട്ടംകരി, ശങ്കര്‍ വെങ്കിടേശ്വരന്‍, എസ്. സുനില്‍, ശ്രീജിത്ത് രമണന്‍, ജിനോ ജോസഫ് തുടങ്ങിയ വര്‍ത്തമാനകാല നാടക പ്രവര്‍ത്തനങ്ങളിൽ  നിറഞ്ഞു നില്‍ക്കുന്നവര്‍ ഇവിടെ ചര്‍ച്ചയില്‍ വരുന്നു.

 

 

രംഗപ്രഭാത്, രംഗചേതന, കാട്ടൂര്‍ നാടക പണിപ്പുര, നവരംഗ്, റൂട്ട്,  തിയറ്റര്‍ ഐ/തൃശൂര്‍ നാടകസംഘം, അഭിനയ, ലോധര്‍മ്മി തുടങ്ങിയ നാടകസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളും  ഈ പുസ്തകം പരാമര്‍ശിക്കുന്നു.

 

സ്ത്രീ നാടകപ്രസ്ഥാനം,  നാടക പഠനകേന്ദ്രങ്ങള്‍, നാടക സംഘങ്ങള്‍, നാടകോത്സവങ്ങള്‍ എന്നിവയും നിരീക്ഷണത്തിനു വിധേയമാക്കുന്നു. കഴിഞ്ഞ അന്‍പതുവര്‍ഷം നാടകത്തിന് ഉണ്ടായ മാറ്റങ്ങളെ വിമര്‍ശനബുദ്ധ്യാ പഠനവിധേയമാക്കാനും ഈ ഗ്രന്ഥത്തില്‍ ശ്രമിക്കുന്നു.