News

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അതിഥി തൊഴിലാളിയായ ഭര്‍ത്താവ് തൂങ്ങി മരിച്ചു

06 September 2022 , 8:39 AM

 

എറണാകുളം: പള്ളിക്കരയിൽ ഭാര്യയെ  കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം  അതിഥി തൊഴിലാളിയായ ഭര്‍ത്താവ്  തൂങ്ങി മരിച്ചു.പള്ളിക്കര ഊത്തികരയിൽ ഭാസ്ക്കരന്റെ മകൾ ലിജയെയാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. 13 വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും.ലിജയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ.