News

എറണാകുളത്ത് നിന്ന് കാണാതായ സഹോദരങ്ങളെ കണ്ടെത്തി; ഒപ്പം ആൺസുഹൃത്ത്

15 September 2022 , 8:05 AM

 

കൊച്ചി: എറണാകുളത്ത് നിന്ന് കാണാതായ സഹോദരങ്ങളെ കണ്ടെത്തി; ഒപ്പം ആൺസുഹൃത്ത്.കാണാതായ സഹോദരങ്ങളിൽ പെൺകുട്ടിയെയും കണ്ടെത്തി.തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെയും ഒപ്പം ആൺസുഹൃത്തിനെയും കണ്ടെത്തിയത്.സഹോദരൻ ഇന്നലെവൈകിട്ടോടെ അയ്യമ്പള്ളിയിലെ വീട്ടിൽ തിരിച്ചെത്തിയിരുന്നു.അല്പസമയം മുൻപാണ് സഹോദരിയെ പൊലീസ് കണ്ടെത്തിയത്.ഇവരെ എറണാകുളത്തേക്ക് കൊണ്ടുവരികയാണ്.എറണാകുളം അയ്യംമ്പള്ളിയിൽ നിന്നും ഇന്നലെ കാണാതായ സഹോദരങ്ങളിൽ ഒരാൾ ഇന്നലെവൈകിട്ട് 4 മണിയോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്.ഇന്നലെ വൈകിട്ട് ഇരുവരെയും ഒരുമിച്ച് കണ്ടതായി പൊലീസിന് ദ്യക്സാക്ഷി വിവരം ലഭിച്ചിരുന്നു. എന്നാൽ സഹോദരങ്ങൾ എവിടെ വെച്ചാണ് പിരിഞ്ഞത് എന്നതിൽ വ്യക്തതയില്ല. കണ്ടുകിട്ടിയ കുട്ടിയിൽ നിന്നും കൂടുതൽ വിവരങ്ങൾ മുനമ്പം പോലീസ് ചോദിച്ചറിഞ്ഞു. സഹോദരി തിരുവനന്തപുരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.വർക്കലയിൽ എത്തി എന്ന വിവരത്തെ തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ തെരച്ചിൽ ഊർജിതമാക്കിരുന്നു. അതിനിടയിലാണ് നിർണായക ദൃശ്യങ്ങൾ ലഭിച്ചത്.അയ്യമ്പിള്ളി സ്വദേശികളായ പതിനഞ്ചും പതിമൂന്നും വയസുള്ള സഹാേദരങ്ങളെയാണ് ഇന്നലെ മുതൽ കാണാതായത്. സ്കൂൾ സമയം കഴിഞ്ഞും തിരിച്ചെത്താതായതോടെയാണ് കുടുംബം മുനമ്പം പൊലീസിൽ പരാതി നൽകിയത്.