News

വൈദ്യുതി നിരക്ക് മാസന്തോറും കൂടാന്‍ സാധ്യത

TVM reporter

18 August 2022 , 3:38 PM

 

തിരുവനന്തപുരം: ഇനി മുതല്‍ ഓരോ മാസവും വൈദ്യുതി നിരക്ക് കൂടാന്‍ സാധ്യതയെന്ന് വിവരം. ഓരോ മാസവും നിരക്ക് വര്‍ദ്ധിപ്പിക്കാവുന്ന ചട്ടഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് പുറത്തു വന്നു. വൈദ്യുതി വിതരണക്കമ്പനികള്‍ക്ക് ഓരോ മാസവും വൈദ്യുതി നിരക്ക് കൂട്ടാന്‍ അനുവദിക്കുന്നതാണ് പുതിയ ചട്ടഭേദഗതി. വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കമ്പനികള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കാമെണന്നതാണ് ഇതിന്‍െ്‌റ പ്രത്യേകത. ഇന്ധനച്ചെലവ്, പ്രസരണ ചാര്‍ജ്, വൈദ്യുതി വാങ്ങുന്നതിലെ ചെലവ് തുടങ്ങി കമ്പനികള്‍ക്ക് വരുന്ന അധികച്ചിലവ് വൈദ്യുതി നിരക്കിലൂടെ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാം.വര്‍ധിപ്പിക്കേണ്ട നിരക്ക് കണക്കാക്കാന്‍ പ്രത്യേക ഫോര്‍മുലയും നിര്‍ദ്ദേശിക്കുന്നുണ്ട്. ചട്ടഭേദഗതിയുടെ കരടില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ഊര്‍ജ്ജമന്ത്രാലയം അഭിപ്രായം തേടിയിരിക്കുകയാണ്. വൈദ്യുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടതിനുപിന്നാലെയാണ് കേന്ദ്രം ചട്ടഭേദഗതിയുമായി എത്തിയിരിക്കുന്നത്.