News

നെല്ല് ഉണക്കുന്നതിനിടെ വൈദ്യതാഘാതമേറ്റ് കർഷകന്‌ ദാരുണാന്ത്യം

17 October 2022 , 10:07 PM

 

 

ഫാനിന് ചെറിയ ഷോക്കുണ്ടെന്ന് ഫാൻ വാടകയ്ക്ക് നൽകിയയാൾ  പറഞ്ഞെങ്കിലും ശ്രദ്ധിച്ച് ഉപയോഗിച്ചോളാമെന്ന്പറഞ്ഞ് കൊണ്ടുപോയത് ഒടുവിൽ മരണത്തിലെത്തിച്ചു.

 

പാലക്കാട്: മാത്തൂരിൽവാടകയ്ക്കെടുത്ത ഫാൻഉപയോഗിച്ച് നെല്ല് ഉണക്കുന്നതിനിടെ   ർഷകൻവൈദ്യതാഘാതമേറ്റ് മരിച്ചു. മാത്തൂര്പ്ലാക്കൽ സ്വദേശി ദാമോദരനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം രണ്ട് ദിവസം മുമ്പ് സ്വന്തം കൃഷി ഭൂമിയിൽ നിന്ന് കൊയ്തെടുത്ത നെല്ല് വീടിന് മുന്നിൽവെച്ചു തന്നെ ഫാൻഉപയോഗിച്ച് ഉണക്കുന്നതിനിടെയായിരുന്നു അപകടം. സംഭരണം തുടങ്ങുന്നതിന് മുമ്പായി നെല്ല് ഉണക്കി വയ്ക്കാനായി   അടുത്തുള്ള കടയിൽ നിന്നാണ് ദാമോദരന്ഫാവാടകയ്ക്കെടുത്തത്. പതിര് പാറ്റി നെല്ല് ഉണക്കുന്നതിനിടിയിൽദാമോദരന് ഷോക്കേല്ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്രക്ഷിക്കാനായില്ല. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോര്ട്ടം നടപടികൾ പൂര്ത്തിയാക്കി മൃതദേഹം വീട്ടിലെത്തിയ്ക്കും.