News

ഹോസ്റ്റലില്‍ നിന്ന് വിട്ടിലേയ്ക്കിറങ്ങിയ പെണ്‍കുട്ടികളെ കാണാതായി: പോക്‌സോകേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

27 November 2022 , 1:16 PM

 

എലത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ലൈഗീകമായി പീഡിപ്പിച്ച രണ്ട യുവാക്കള്‍ അറസ്റ്റില്‍. മിഠായിത്തെരുവിന് സമീപം പൊക്കുന്ന് മാത്തറ പറയങ്കാട് കുന്നമ്മല്‍ പി.കെ. പ്രബുലേഷ് (24), ചേളന്നൂര്‍ 7/6ല്‍ അമ്പലത്തുകുളങ്ങര പാലോളി മീത്തല്‍ എം. ധനേഷ് (19) എന്നിവരെയാണ് രണ്ടു കേസുകളിലായി എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ഹോസ്റ്റലില്‍നിന്ന് ഇറങ്ങിയ പെണ്‍കുട്ടികള്‍ അടുത്ത ദിവസം വീട്ടില്‍ തിരിച്ചെത്തിയിരുന്നു.

ഇവരെ കാണാതായതിന് കേസെടുത്ത എലത്തൂര്‍ പൊലീസ് കുട്ടികളില്‍നിന്ന് കൂടുതല്‍ വിവരം ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം മനസ്സിലായത്. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ എ. സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ മിഠായിത്തെരുവിലെ കടകളില്‍നിന്ന് രണ്ടുപേരെയും പിടികൂടുകയായിരുന്നു.എ.എസ്.ഐ ജയേഷ് വാര്യര്‍, സീനിയര്‍ സി.പി.ഒ ജയേഷ്, സി.പി.ഒ ഷൈജു എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.