education

വിദ്യാഭ്യാസ അവാർഡ്; അപേക്ഷിക്കേണ്ട വിധം

05 January 2023 , 8:05 AM

 

തിരുവനന്തപുരം: കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ  കര്‍ഷകത്തൊഴിലാളികളുടെ മക്കള്‍ക്ക് ഈ വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.  കേരളത്തിനുള്ളില്‍ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച ഡിഗ്രി, പി.ജി., പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പി.ജി., .ടി.ടി.സി., ഐ.ടി.ഐ., പോളിടെക്‌നിക്, ജനറല്‍ നഴ്‌സിങ്, ബി.എഡ്., മെഡിക്കല്‍ ഡിപ്ലോമ എന്നീ കോഴ്‌സുകളില്‍ ഏതിലെങ്കിലും ആദ്യ ചാന്‍സില്‍ ഉന്നത വിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. ജില്ലയില്‍ ആദ്യത്തെ മൂന്നു സ്ഥാനക്കാര്‍ക്ക് മാത്രമേ അവാര്‍ഡിന് അര്‍ഹതയുള്ളൂ. നിശ്ചിത ഫോമില്‍ പൂരിപ്പിച്ച അപേക്ഷകള്‍ കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസില്‍ ജനുവരി 31 വൈകിട്ട് 3 മണി വരെ സ്വീകരിക്കും. അപേക്ഷിക്കുന്ന അംഗത്തിന് വിദ്യാര്‍ത്ഥിയുടെ പരീക്ഷ തീയതിയ്ക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വ കാലം പൂര്‍ത്തീകരിച്ചിരിക്കണം. അപേക്ഷാ തീയതിയില്‍ കുടിശ്ശിക ഉണ്ടാവാന്‍ പാടില്ല. പരീക്ഷാ തീയതിയിലും അപേക്ഷാ തീയതിയിലും അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ അംശാദായ കുടിശ്ശിക ഉണ്ടാവാന്‍ പാടില്ല. അപേക്ഷാ ഫോമിന്റെ മാതൃകയും മറ്റു വിവരങ്ങളും ജില്ലാ കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ഓഫീസിലും www.agriworkersfund.org എന്ന വെബ്‌സൈറ്റിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483- 2732001 എന്ന ഫോണ്‍ നമ്പരി ബന്ധപ്പെടാം.