Sports

ഖത്തറിൽ ഇക്വഡോറിയൻ വിജയഭേരി

20 November 2022 , 11:21 PM

 

ഖത്തർ: കാൽപ്പന്തിൻ്റെ ആവേശം അലയടിച്ചുയർന്ന ഖത്തറിൽ  ഇക്വഡോറിയൻ വിജയഭേരി. ഫുട്ബാൾ ലോകകപ്പിൻ്റെ ആദ്യ മത്സരത്തിൽ ഖത്തറിനെ തിരെ ഇക്വഡോറിന് രണ്ട് ഗോളിൻ്റെ ആധികാരിക ജയം. കളിയുടെ ഒന്നാം പുതിയിൽ നേടിയ രണ്ട് ഗോളുകളുടെ മുൻതൂക്കവുമായി രണ്ടാം പകുതിയിൽ ഇറങ്ങിയ ഇക്വഡോറിന് ഗോൾ നേടാനായില്ല.രണ്ടാം പകുതിയിൽ ആതിഥേയർ ഉണർന്ന് കളിച്ചെങ്കിലും ജയം ഇക്വഡോറിനൊപ്പം നിന്നു.ഖത്തറിലെ അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ മത്സരത്തിൽ ഇക്വഡോർ ക്യാപ്റ്റൻ എന്നെർ വലൻസിയാണ് രണ്ട് ഗോളുകളും നേടിയത്.