News

നന്ദുവിൻ്റെ മരണം കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ്

Alappuzha Reporter

18 August 2022 , 10:47 PM

 

ആലപ്പുഴ: പുന്നപ്ര സ്വദേശി നന്ദുവിന്റെ ട്രെയിൻ തട്ടിയുണ്ടായതെന്ന് പറയുന്ന മരണം കൊലപാതകമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഡിവൈഎഫ്‌ഐയും ലഹരി മാഫിയയുമാണ് നന്ദുവിന്റെ മരണത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ലഹരി മാഫിയ്ക്ക് നേതൃത്വം നല്‍കുന്നത് സിപിഎം ആണെന്നും സതീശന്‍ വിമര്‍ശിച്ചു.സംസ്ഥാനത്തെ പൊലീസ് നിഷ്‌ക്രിയമാണ്. എല്ലാ അനീതിക്കും കുട പിടിച്ച് കൊടുക്കുകയല്ല പൊലീസ് ചെയ്യേണ്ടത്.പുറത്തുവന്ന നന്ദുവിന്റെ ഓഡിയോ ഡിലീറ്റ് ചെയ്തു കളയാന്‍ പോലീസ് വീട്ടുകാരോട് ആവശ്യപ്പെട്ടുവെന്നത് ഗൗരവത്തോടെ കാണുന്നു.വിഷയം ഡിജിപിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നന്ദുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍.