News

രണ്ടാം ഭാര്യ ഗര്‍ഭിണിയായതിന്റെ ആഘോഷത്തിനിടെ ആദ്യഭാര്യയെത്തി; തുടര്‍ന്ന് കൂട്ടത്തല്ല്: സംഭവം കണ്ണൂരില്‍

11 July 2023 , 3:30 PM

 

കണ്ണൂര്‍: രണ്ടാം ഭാര്യ ഗര്‍ഭിണിയായതിന്റെ ആഘോഷത്തിനിടെ ആദ്യഭാര്യഎത്തിയത്  കൂട്ടത്തല്ലില്‍ കലാശിച്ചു. കണ്ണൂര്‍ പയ്യാമ്പലത്തെ ഒരു സ്വകാര്യറിസോര്‍ട്ടിലാണ് സംഭവം. രണ്ടാം ഭാര്യഗര്‍ഭിണിയായതിന്റെ സന്തോഷത്തില്‍ ഇരിക്കൂര്‍ പെരുവളത്ത് പറമ്പിലെ യുവാവാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ആഘോഷം നടത്തിയത്. ഇതിനിടയിലാണ് ആയിപ്പുഴ സ്വദേശിയായ ആദ്യ ഭാര്യസ്ഥലത്തെത്തിയത്. ഭര്‍ത്താവിന്റെ അടുത്തെത്തിയ ഇവര്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ ആദ്യ ഭാര്യയുടെ കൂടെ വന്നവരും റിസോര്‍ട്ടില്‍ ആഘോഷത്തിനെത്തിയവരും തമ്മില്‍ ഉന്തും തള്ളുംവാക്കേറ്റമുണ്ടായി. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട റിസോര്‍ട്ട് ജീവനക്കാര്‍ ഉടന്‍ കണ്ണൂര്‍ടൗണ്‍പോലീസില്‍ വിവരം അറിയിച്ചു. ആദ്യഭാര്യയെ ഒഴിവാക്കാതെയാണ് മറ്റൊരു യുവതിയെ വിവാഹംകഴിച്ചതെന്നും, വിവാഹാനന്തര ചടങ്ങിനെത്തിയ യുവതിയെഭര്‍ത്താവിന്റെ മാതാവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നുംപോലീസില്‍ നല്‍കിയ പരാതി. സംഭവത്തില്‍ നാലു പേര്‍ക്കെതിരെ ടൗണ്‍ പോലീസ്‌കേസെടുത്തിട്ടുണ്ട്. ഇന്ന് ഉച്ചക്ക് 12. 30ഓടെ പയ്യാമ്പലം മര്‍മ്മരംറിസോര്‍ട്ടിലാണ് സംഭവം. ആദ്യ ഭാര്യയായ ഇരിക്കൂര്‍ ആയിപ്പുഴ സ്വദേശിയായ 22കാരിയുടെ പരാതിയിലാണ് ഭര്‍തൃമാതാവ് ജമീല, ബന്ധുക്കളായ സമീറ, റസീന, ഖദീജ എന്നിവര്‍ക്കെതിരെ കേസെടുത്തത്. അതേസമയം ചടങ്ങില്‍ അതിക്രമിച്ച് കയറി ശല്യം ചെയ്തതിന് യുവതിക്കും മാതാവിനെതിരെയും പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.