News

പുളിങ്കുന്ന് ഭാഗത്ത് മയക്കുമരുന്ന് വില്‍പന: മുഖ്യപ്രതി അറസ്റ്റില്‍

12 September 2023 , 4:23 PM

 

ആലപ്പുഴ: മാരകമയക്കുമരുന്നായ എം.ഡി.എം.എ  വില്‍പ്പന കേസ്സിലെ മുഖ്യ പ്രതി അറസ്റ്റില്‍. പുളിങ്കുന്ന് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൊറത്തറ ഭാഗത്ത് നിന്നും, രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വന്ന  എം.ഡി.എം.എ  വില്‍പ്പന കേസ്സിലെ മുഖ്യ പ്രതിയായ മലപ്പുറം ജില്ലയില്‍ ചേലാരി  മുന്നിയൂര്‍ പഞ്ചായത്ത് കക്കാട്ടുപറമ്പ് വെളിമുക്ക് വീട്ടില്‍ മുഹമ്മദ് മകന്‍  നിസ്സാര്‍ (42) പുളിങ്കുന്ന് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.  പുളിങ്കുന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ നിസ്സാം എസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടോണി വര്‍ഗ്ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ദിനു വര്‍ഗ്ഗീസ്, വിഷ്ണുരാജ്  എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ 11.09.2023 തീയതി മലപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്തത്. ഈ കേസ്സിലേക്ക്  5 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ടായിരുന്നു. ഇയാളാണ് ഉപയോഗത്തിനായി എം.ഡി.എം.എ  വില്‍പ്പന നടത്തിയതെന്ന് ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്താലാണ് ഇയാളെ അറസ്റ്റ് ചെയ്തതതെന്ന് പുളിങ്കുന്ന് പോലീസ് അറിയിച്ചു.